Top
18
Monday, December 2017
About UsE-Paper

സ്പൂഫ് കോമഡി ഹ്രസ്വചിത്രം 'ചെകുത്താനെ സ്നേഹിച്ച മാലാഖ' യൂട്യൂബില്‍ ശ്രദ്ധ നേടുന്നു

Wednesday Oct 25, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > യുവ സംവിധായകര്‍ കഥയെഴുതി സംവിധാനം ചെയ്ത ചെകുത്താനെ സ്നേഹിച്ച മാലാഖ എന്ന സ്പൂഫ് കോമഡി ഹ്രസ്വചിത്രം യൂട്യൂബില്‍ ശ്രദ്ധ നേടുന്നു. വൈശാഖ് പാവനനും അമല്‍ സണ്ണിയും ചേര്‍ന്ന കഥയൊരുക്കി സംവിധാനം നിര്‍വഹിച്ച ഈ ചിത്രം ഒരാഴ്ചക്കുള്ളില്‍ എഴുപതിനായിരത്തിലധികം വ്യൂസാണ് ലഭിച്ചത്.

യൂട്യൂബിന്റെ ട്രെന്‍ഡിങ് ലിസ്റ്റില്‍ ടോപ് 10 സ്ഥാനത്തും ചിത്രം ഇടം പിടിച്ചിരുന്നു. പല ജനപ്രിയ ചിത്രങ്ങളുടെ ദൃശ്യങ്ങള്‍ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള സ്പൂഫ്  രംഗങ്ങള്‍ ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കും.അനന്ദു ചന്ദ്രനും സാന്ദ്ര സെലിന്‍ ജോസഫുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അര്‍ജുന്‍ കെ നായര്‍, ക്രിസ്റ്റി ജോബി, ടിജോ തോമസ്, ലിഷോയ് ലോറെഴ്സ്,  ജോബി ജെ മാത്യു, എമിലി ജോബി, ഇന്‍സമാം കബീര്‍, റിന്‍സണ്‍ റെജി, സേത് എം ജേക്കബ്, രാഹുല്‍ജോസഫ്, സ്റ്റീവ് എസ് ആന്‍ഡ്രൂസ്, സത്യന്‍രാജന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ലിന്‍സണ സാമുവല്‍ ജോസ് ഛായാഗ്രഹണവും ടിജു സിറിയക് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. അമല്‍ സണ്ണി ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിച്ച ടൈറ്റില്‍ സോംങ്ങും ചിത്രത്തിലുണ്ട്. ക്രിസ്റ്റി ജോബിയുടെതാണ് പശ്ചാത്തലസംഗീതം. ക്രീയേറ്റീവ് മാഡ്നെസ്സിന്റെ ബാനറില്‍ ആകാശ് ജെ ജോസഫാണ് ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്ണര്‍.

ചെകുത്താനെ സ്നേഹിച്ച മാലാഖ ഹ്രസ്വചിത്രം മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍:
 

Related News

കൂടുതൽ വാർത്തകൾ »