26 September Wednesday

കുഞ്ഞാലിമരക്കാര്‍ അമലിന്റേതല്ല

വെബ് ഡെസ്‌ക്‌Updated: Friday Aug 25, 2017

കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന മമ്മൂട്ടി ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നിഷേധിച്ച് അമല്‍ നീരദ്. ചിത്രം സംവിധാനം ചെയ്യുന്നത് താനല്ലെന്നാണ് അമല്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്. സംവിധാനം താനാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് അമല്‍ പറഞ്ഞു. ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല എന്നീ ചിത്രങ്ങള്‍ക്ക് കഥയെഴുതിയ ശങ്കര്‍ രാമകൃഷ്ണനാണ് കുഞ്ഞാലിമരക്കാരുടെയും രചന നിര്‍വഹിക്കുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ഇപ്പോള്‍ അമല്‍ നീരദ്. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top