24 September Monday

ബിഗ് ബി വീണ്ടും ഗായകനായി

വെബ് ഡെസ്‌ക്‌Updated: Sunday Feb 25, 2018

അമിതാഭ് ബച്ചൻ ഏറെ വർഷത്തിനുശേഷം വീണ്ടും പിന്നണിഗായകനായി. അമിതാഭ് ബച്ചനും ഋഷി കപൂറും വീണ്ടും ഒന്നിക്കുന്ന 102 നോട്ട് ഔട്ട് എന്ന ചിത്രത്തിനു വേണ്ടിയാണ് ബിഗ് ബി ഗാനം ആലപിച്ചിരിക്കുന്നത്. ബാദുംബ എന്നുതുടങ്ങുന്ന ഗാനമാണ് ബിഗ് ബി ആലപിച്ചത്. ഉമേഷ് ശുക്ലയാണ് സിനിമ സംവിധാനം ചെയ്യുന്നത്. 102കാരനായി അമിതാഭും 75കാരനായി ഋഷി കപൂറും ചിത്രത്തിൽ വേഷമിടുന്നു. അച്ഛനും മകനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
പാട്ട് റെക്കോഡിങ്ങിലെ മാറ്റത്തെ ക്കുറിച്ചും തന്റെ ആലാപന അനുഭവത്തെക്കുറിച്ചും ബിഗ് ബി ട്വിറ്ററിൽ കുറിച്ചു. കഭി ഖുശി കഭീ ഗം, ഭഗ്‌വാൻ എന്നീ ചിത്രങ്ങളിൽ ബച്ചൻ പാടിയിട്ടുണ്ട്.

പ്രധാന വാർത്തകൾ
Top