25 September Tuesday

ഇവനെന്റെ കുഞ്ഞനുജൻ ;പ്രണവിന് ആശംസകൾ ചൊരിഞ്ഞ് ദുൽഖർ

വെബ് ഡെസ്‌ക്‌Updated: Thursday Jan 25, 2018

കൊച്ചി> മലയാളത്തിൽ അരങ്ങറ്റേം കുറിക്കുന്ന പ്രണവ് മോഹന്‍ലാലിന് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍. ആദിയുടെ റിലീസിന് മുന്നോടിയായിട്ടാണ് ദുല്‍ഖറിന്റെ ആശംസ.

”പ്രണവിന്റെ സിനിമാ പ്രവേശനത്തില്‍ കുടുംബം ആകാംക്ഷയിലാണ്. പക്ഷെ, അവര്‍ക്ക് പേടിക്കാനൊന്നുമില്ല. കാരണം എനിക്ക് ഉറപ്പായിരുന്നു പ്രണവ് ജനിച്ചത് തന്നെ സൂപ്പര്‍സ്റ്റാര്‍ ആകാനാണെന്ന്. നിന്റെ ഓരോ വിജയത്തിലും കൈയടിയുമായി ഞാനുണ്ടാകും.”

തനിക്ക് ഇല്ലാതെ പോയ കുഞ്ഞ് അനുജനാണ് പ്രണവെന്നും ദുല്‍ഖര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം  മമ്മൂട്ടിയും പ്രണവിന് ആശംസകള്‍ നേര്‍ന്നിരുന്നു.

”ഞങ്ങളെ സംബന്ധിച്ചിടത്തോളം അപ്പു ഞങ്ങളുടെ മക്കളിലൊരാളാണ്. ഞങ്ങളുടെ കണ്‍മുന്നിലാണ് അവന്‍ വളര്‍ന്നത്. നിങ്ങളെ എല്ലാരെയും സന്തോഷിപ്പിക്കാന്‍ തീര്‍ച്ചയായും അവന് കഴിയും. അപ്പുവിന്റെ ആദിക്കും ഒപ്പം അവന്റെ മാതാപിതാക്കളായ ഞങ്ങളുടെ ലാലിനും സുചിക്കും എല്ലാ ആശംസകളും നേരുന്നു.” മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി ജനുവരി 26ന് തീയേറ്ററുകളിലെത്തും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top