Top
16
Saturday, December 2017
About UsE-Paper

'പങ്കായം' ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു

Friday Nov 24, 2017
വെബ് ഡെസ്‌ക്‌

വെള്ളിത്തിര ചലച്ചിത്ര കമ്പനിയുടെ ബാനറില്‍ പ്രവാസിയായ ബിബില്‍ വര്‍ഗീസ് രചനയും സംവിധാനവും നിര്‍വഹിച്ച ഹ്രസ്വചിത്രം പങ്കായം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. നാല്‌സു ഹൃത്തുക്കള്‍ ചേര്‍ന്ന് വിനോദയാത്ര പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പ്രമേയം.

സംവിധായകന്‍ ബിബില്‍ വര്‍ഗീസും , പരസ്യകല നിര്‍വ്വഹിച്ച സിജിന്‍ കൂവള്ളൂരും സൗദി പ്രവാസികളാണ് .  അവധിക്ക് നാട്ടില്‍ പോയപ്പോള്‍ ആണ് ചിത്രീകരണം നടന്നത് .  ജോലി സമയത്തെ ഇടവേളകളില്‍ ആണ്  പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയത് .   നവംബര്‍ 22 നു യൂടുബില്‍ റിലീസ് ചെയ്ത പങ്കായം ഈ ലിങ്കില്‍ കാണാം





ടോം സെബാസ്റ്റ്യന്‍ ,പ്രദീപ് ,രജീന്ദര്‍ ,റഫീഖ് ,രാജേഷ്, അരുണ്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍ . നിര്‍മാണം വെള്ളിത്തിര ചലച്ചിത്ര കമ്പനി. ഛായാഗ്രഹണം ഷിമിജിത്ത് കൈമല. ശബ്ദസംവിധാനവും മിശ്രണവും അനീഷ് പി ടോം. ചിത്രസംയോജനം നിധിന്‍ ജോണി. പശ്ചാത്തലസംഗീതം ബേസില്‍ ജോസഫ്. പരസ്യകല സിജിന്‍ കൂവള്ളൂര്‍ .