24 September Monday

ആകാംക്ഷ നിറച്ച് വീണ്ടും ലിജോ ജോസ്; 'ഈ മ യൗ' ടീസറെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Nov 23, 2017

കൊച്ചി > പേരില്‍ പുതുമയുമായി എത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഈ.മ.യൗവിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

18ദിവസം കൊണ്ടാണ് ഈ.മ.യൗ ലിജോ ജോസ് പൂര്‍ത്തിയാക്കിയത് എന്നാണ് ചിത്രത്തിന്റെ പ്രത്യേകത. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ.

പ്രശാന്ത് പിള്ളയാണ് സംഗീഗം നിര്‍വ്വഹിക്കുന്നത്. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന താരങ്ങള്‍.

മറ്റുള്ളവരെല്ലാം സിനിമ ചിത്രീകരിക്കുന്ന സ്ഥലങ്ങളില്‍നിന്നു തന്നെ കണ്ടെത്തിയ പുതുമുഖങ്ങളാണ്. പി.എഫ്. മാത്യൂസിന്റേതാണു തിരക്കഥ. ക്യാമറ: ഷൈജു ഖാലിദ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top