15 November Thursday

'സൂപ്പർ ഡീലക്‌സി'ൽ രമ്യ കൃഷ്ണനും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 23, 2018

ദേശീയ പുരസ്‌കാരം നേടിയ 'ആരണ്യകാണ്ഡ'ത്തിനുശേഷം  ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന 'സൂപ്പർ ഡീലക്‌സി'ൽ ഫഹദ് ഫാസിലിനും വിജയ് സേതുപതിക്കുമൊപ്പം രമ്യ കൃഷ്ണനും പ്രധാനവേഷത്തിലെത്തും. ഒരു ട്രാൻസ്‌ജെൻഡർ കഥാപാത്രമായാണ് സേതുപതി എത്തുന്നത്.

ഫഹദ്, സാമന്ത, സംവിധായകൻ മിഷ്‌കിൻ എന്നിവരും ചിത്രത്തിൽ വേഷമിടും. മിഷ്‌കിനും നളൻ കുമാരസ്വാമിയും ചേർന്നാണ് ചിത്രത്തിന് സംഭാഷണം രചിക്കുന്നത്. പി എസ് വിനോദ് ഛായാഗ്രഹണം. സംഗീതം യുവാൻ ശങ്കർരാജ. സൂര്യ ചിത്രം 'താനാ സേർന്ത കൂട്ട'ത്തിലും രമ്യ കൃഷ്ണന് മികച്ചവേഷമാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top