17 November Saturday

അഷ്‌റഫിന്റെ ജീവിതം സിനിമയാകുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Mar 22, 2018


സാമൂഹ്യപ്രവർത്തകനായ യുഎഇ മലയാളി അഷ്‌റഫ് താമരശേരിയുടെ ജീവിതം സിനിമയാകുന്നു. മമ്മൂട്ടിയാണ് നായകൻ. വിദേശത്തുവച്ച് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാവിധ സഹായവും സൗജന്യമായി ചെയ്തുകൊടുക്കുന്നത് അഷ്‌റഫാണ്. ഇതുവരെ 38 രാജ്യങ്ങളിൽനിന്നായി 4700 മൃതദേഹങ്ങൾ അഷ്‌റഫ് സ്വദേശത്ത് എത്തിച്ചു. ഇതിെന്റ നിയമനടപടികൾ കൃത്യമായി അറിയുന്ന അഷ്‌റഫ് നേരിട്ട് ഇടപെട്ടാണ് ഇത് സാധ്യമാക്കുക. അടുത്തിടെ ബോളിവുഡ് താരസുന്ദരി ശ്രീദേവി മരിച്ചപ്പോഴും ബന്ധുക്കൾ ആദ്യം വിളിച്ചത് അഷ്‌റഫിനെയാണ്. ഈ ചിത്രത്തോടെ നടൻ ടിനി ടോം തിരക്കഥാകൃത്തിന്റെ ചുമതലയിലേക്കെത്തും. തിരക്കഥയിൽ സഹകരണത്തിന് സതീഷുമുണ്ട്. സൗബിൻ, ഹരീഷ് കണാരൻ എന്നിവരും വേഷമിടും.
 

പ്രധാന വാർത്തകൾ
Top