Top
19
Monday, February 2018
About UsE-Paper

ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു

Monday Jan 22, 2018
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > ക്‌‌‌‌‌ളോണ്‍ സിനിമ ആള്‍ട്ടര്‍നേറ്റീവ് ഡല്‍ഹി രണ്ടു ദിവസമായി നടത്തിവരുന്ന ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു. കൊണാട്ട് പ്‌ളേസിലെ കേരള ക്ലബിലാണ് ഡല്‍ഹിയിലെ സമാന്തര സിനിമ സംഘടനയായ ക്‌ളോണ്‍ സിനിമ ആള്‍ട്ടര്‍നേറ്റീവ് ഡോക്യു്‌മെന്ററി ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.

മയക്കുമരുന്നുകളിലേക്കും സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനങ്ങളിലേക്കുംകുട്ടികള്‍ വഴിമാറുന്ന ഇടങ്ങളെക്കുറിച്ച് പറയുന്ന മോഡ്, മേഘാലയയിലെ ഖാസി സമുദായത്തില്‍ നിലനില്‍ക്കുന്ന മരുമക്കാത്തതായ സമ്പ്രദായത്തിന്റെ വിവിധ വശങ്ങളെ മൂന്ന് സ്ത്രീകളുടെ ജീവിതസാഹചര്യങ്ങളുമായി കാണിച്ചേര്‍ത്ത് അവതരിപ്പിച്ച ആര്‍ ദേ ബെറ്റര്‍ ഓഫ്, ന്കസലൈറ്റ് എന്നാരോപിച്ച് ക്രൂരമായി കൊലചെയ്യപ്പെട്ട ഛത്തീസ്ഗഡിലെ മീന എന്ന ആദിവാസി പെണ്‍കുട്ടിയുടെയും, ബീമ നിപ്പോ എന്ന ചെറുപ്പക്കാരന്റെയും ഭരണകൂട കൊലപാതകത്തിന്റെ കൊലപാതകത്തിന്റെ ഉള്ളറകളിലേക്ക് കടന്ന് ചെല്ലുന്ന ഫ്രേമിങ് ഡെമോക്രസി 32,  ഒട്ടേറെ വിവാദങ്ങളും ചര്‍ച്ചകളും ഉയര്‍ത്തിയ തോട്ടിപ്പണിക്കാരുടെ ജീവിതത്തെ മുന്‍നിര്‍ത്തി ദിവ്യ ഭാരതി സംവിധാനം ചെയ്‌ത കക്കൂസ്, ദ്വിലിംഗ അവസ്ഥയില്‍ ജനിച്ച് പെണ്‍കുട്ടിയായി വളരുകയും പിന്നീട് പുരുഷനായി ജീവിക്കേണ്ടി വരുകയും ചെയ്‌ത ബോണി എന്ന കായിക താരത്തിന്റെ ദുഷ്‌കരമായ ജീവിതാവസ്ഥകളെ തുറന്നുകാട്ടിയ ഐ ആം ബോണി, കേരളത്തിലെ പറയ പുലയ സമുദായത്തില്‍ നിന്നുയര്‍ന്നുവന്ന കരിന്തലക്കൂട്ടം എന്ന മ്യൂസിക് ബാന്‍ഡിന്റെ കഥ പറയുന്ന 18 ഫീറ്റ് തുടങ്ങിയ ആറു ഡോക്യുമെന്ററികള്‍ സമാപന ദിവസമായ ഇന്ന് പ്രദര്‍ശിപ്പിച്ചു.

രണ്ടു ദിവസമായി നടന്ന ഡോക്യുമെന്ററി ഫെസ്റ്റിവല്‍ പ്രേക്ഷക സാന്നിദ്ധ്യം കൊണ്ടും സജീവമായ ചര്‍ച്ചകള്‍ കൊണ്ടും വ്യത്യസ്‌തമായിരുന്നു എന്ന് ക്‌ളോണ്‍ സിനിമ എക്‌സിക്യൂറ്റീവ് കമ്മിറ്റി അംഗം ശാലിനി കോളിയോട്ട്  അഭിപ്രായപെട്ടു

Categories