21 November Wednesday

മമ്മൂട്ടിയും ജോയ് മാത്യുവും ഒന്നിക്കുന്ന 'അങ്കിള്‍'

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2017

അബ്രാ ഫിലിംസ് ഇന്റര്‍നാഷണല്‍ ആന്‍ഡ് എസ്ജെ ഫിലിംസിന്റെ ബാനറില്‍ ജോയ്മാത്യുവും സജയ് സെബാസ്റ്റ്യനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് അങ്കിള്‍. രഞ്ജിത്, എം പത്മകുമാര്‍, ഷാജൂണ്‍ കാര്യാല്‍ എന്നിവരുടെ സഹസംവിധായകനായിരുന്ന ഗിരീഷ് ദാമോദരനാണ് സംവിധാനം. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും ജോയ് മാത്യുവാണ്. കാര്‍ത്തിക മുരളി, ആശ ശരത്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, കൈലാഷ്, ഷീല, നിസ ജോസഫ്, മുത്തുമണി, ബാബു അന്നൂര്‍, പോളി രാജശേഖരന്‍ എന്നിവര്‍ക്കൊപ്പം ജോയ് മാത്യുവും പ്രധാനവേഷത്തിലെത്തും. റഫീക് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ബിജിബാല്‍ ഈണം പകരുന്നു. ക്യാമറ അഴകപ്പന്‍. കലാസംവിധാനം രാജീവ് കോവിലകം. 24 മുതല്‍ കോഴിക്കോട്ട് ചിത്രീകരണം ആരംഭിക്കും.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top