25 September Tuesday

‘സക്കറിയാ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്’ തീയറ്ററുകളിലേയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2017

കൊച്ചി >  നാല്പതുകാരനായ റിട്ടയേര്‍ഡ് മേജര്‍ സക്കറിയാ പോത്തന്റേയും, ഭാര്യ മരിയയുടെയും ദുരൂഹത നിറഞ്ഞ ജീവിതകഥ ആസ്പദമാക്കിയ ചിത്രം ‘സക്കറിയാ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്’ ഉടന്‍ തീയറ്ററുകളിലേയ്ക്ക്. 

നവാഗത സംവിധായകനായ ഉല്ലാസ് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന  ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.  അമേസിംഗ് സിനിമാസിനുവേണ്ടി മുഹമ്മദ് ആസീഫ് അന്‍സാരി കെ. എസ്. എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഒക്ടോബര്‍ അവസാനം തിയേറ്ററിലെത്തും. ലാല്‍, മനോജ് കെ. ജയന്‍, ബാബു ആന്റണി, പൂനംബജ്വ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.  ലാലും, മ  ‘വെനീസിലെ വ്യാപാരി’ , ‘ചൈനാടൌണ്‍’, ‘മാന്ത്രികന്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ‘പൂനംബജ്വ’ മരിയ എന്ന കഥാപാത്രമായി ശക്തമായ തിരിച്ചുവരവ് നടത്തുന്നു. ബാബു ആന്റണി, രാഹുല്‍ മാധവ്, ജയന്‍ ചേര്‍ത്തല, മുരളികൃഷ്ണ, അഞ്ജന, കെ.പി.എ.സി. ലീലാമണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്യാമറ പാപ്പിനു, രചന മനോജ് നായര്‍, എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രന്‍, ഗാനങ്ങള്‍ ഹരിനാരായണന്‍, ഡേവിഡ്, സംഗീതം ദിബു,  ആലാപനം വിജയ് യേശുദാസ്, കെ. എസ്. ചിത്ര, ശ്രേയാ ഘോഷാല്‍, ഹരിചരണ്‍, പ്രോജക്ട് അഡ്വവൈസര്‍ പ്രമോദ് കോട്ടപ്പള്ളി, ജോമി പുളിങ്കുന്ന്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, കോസ്റ്റ്യൂമര്‍ ഇന്ദ്രന്‍സ് ജയന്‍, മേക്കപ്പ് റഹീം കൊടുങ്ങല്ലൂര്‍, സ്റ്റില്‍ പ്രേം ലാല്‍, പി.ആര്‍.ഒ. അയ്മനം സാജന്‍, വിതരണം അമേസിംഗ് സിനിമാസ് റിലീസ്.

പ്രധാന വാർത്തകൾ
Top