19 November Monday

മോഹന്‍ലാലും പ്രണവും ഒന്നിക്കുന്നു; പ്രിയദര്‍ശന്‍ ചിത്രത്തില്‍ മരക്കാരായി പ്രണവ് മോഹന്‍ലാല്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018

കൊച്ചി >  ആരാധകരുടെ കാത്തിരിപ്പിന് വിരാമം. അച്ഛനും മകനും  വെള്ളിത്തിരയില്‍ വീണ്ടും ഒന്നിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തില്‍ പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്നു. കുഞ്ഞാലി മരക്കാരുടെ ചെറുപ്പകാലമാണ് ചിത്രത്തില്‍ പ്രണവ് അവതരിപ്പിക്കുക. ചിത്രത്തില്‍ പ്രണവ് അഭിനയിക്കുന്ന കാര്യം പ്രിയദര്‍ശന്‍ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. പ്രണവ് ചിത്രത്തിന്റെ ഭാഗമാവുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് പ്രിയദര്‍ശന്‍ കുറിച്ചു. 

കുഞ്ഞാലിമരക്കാരിലെ നാല് മരക്കാര്‍മാരില്‍ നിന്നാണ് കഥ പറയുന്നത്. നാല് മരക്കാര്‍മാരില്‍ ഒന്ന് മുതിര്‍ന്ന നടന്‍ മധുവും ഒന്നും മോഹന്‍ലാലും അവതരിപ്പിക്കും. മറ്റു രണ്ടു  മരക്കാര്‍മാര്‍ക്കായുള്ള തിരച്ചിലിലാണ് അണിയറ പ്രവര്‍ത്തകര്‍.



ചിത്രത്തില്‍ ഹിന്ദി, തെലുങ്ക്, വിദേശ താരങ്ങള്‍ അണിനിരക്കും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായാണ് മരക്കാര്‍ അറബിക്കടലിലെ സിംഹം ഒരുങ്ങുന്നത്. 100 കോടിയ്ക്ക് മുകളിലാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. നവംബറില്‍ ചിത്രീകരണം ആരംഭിക്കും.  ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

2002 ല്‍ പുറത്തിറങ്ങിയ ഒന്നാമനില്‍ മോഹന്‍ലാലും പ്രണവും ഒരുമിച്ചഭിനയിച്ചിരുന്നു. പിന്നീട് 2009 ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രം  സാഗര്‍ ഏലിയാസ് ജാക്കിയിലും ഇരുവരും ഒരുമിച്ചിരുന്നു. ചിത്രത്തിലെ ഒരു ഗാനരംഗത്തിലെ സീനിലായിരുന്നു ഒരുമിച്ചത്. ഈ രംഗത്തിന് പ്രേക്ഷകര്‍ വന്‍ സ്വീകാര്യത നല്‍കിയിരുന്നു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top