Top
24
Wednesday, January 2018
About UsE-Paper

അനു ഇമ്മാനുവേല്‍ അല്ലുവിന്റെ നായിക

Wednesday Jul 19, 2017
വെബ് ഡെസ്‌ക്‌

ബാലനടിയായി എത്തി 'ആക്ഷന്‍ ഹീറോ ബിജു'വിലൂടെ നായികയായ അനു ഇമ്മാനുവേലിന് തെലുങ്കില്‍ തിരക്കേറി. സൂപ്പര്‍താരം അല്ലു അര്‍ജുന്റെ നായികയാകാനുള്ള അവസരമാണ് ഒടുവില്‍ തേടിയെത്തിയത്. അല്ലുവിന്റെ 'നാ പേരു സൂര്യ' എന്ന ചിത്രത്തിലേക്കാണ് ക്ഷണം. അനു അഭിനയിച്ച മഞ്ജു, ഓക്സിജന്‍, കിട്ടു ഉന്നാഡു ജാഗ്രത തുടങ്ങിയവ തെലുങ്കില്‍ വലിയ വിജയം നേടിയിരുന്നു. നിരവധി മുന്‍നിര നായികമാരെ പിന്തള്ളിയാണ് അല്ലു അര്‍ജുന്‍ചിത്രത്തിലേക്ക് അനുവിനെ തെരഞ്ഞെടുത്തത്. ഒമ്പതാംക്ളാസില്‍ പഠിക്കുമ്പോള്‍ ജയറാമിന്റെ 'സ്വപ്നസഞ്ചാരി'യിലൂടെയായിരുന്നു അനുവിന്റെ അരങ്ങേറ്റം.