Top
24
Wednesday, May 2017
About UsE-Paper

സോണിയ വീണ്ടും വരുന്നു

Thursday May 18, 2017
വെബ് ഡെസ്‌ക്‌

പ്രമുഖ നടി സോണിയ അഗര്‍വാള്‍ ഹൊറര്‍ സിനിമയുമായി വീണ്ടും തെന്നിന്ത്യയില്‍ സജീവമാകാനൊരുങ്ങുന്നു. ഷിജിന്‍ലാല്‍ നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന 'അഗല്യ'യില്‍ സോണിയ രണ്ടു കുട്ടികളുടെ അമ്മയെ അവതരിപ്പിക്കുന്നു.  മലയാളത്തെ കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളിലും സിനിമ റിലീസ് ചെയ്യും. ബാലതാരങ്ങളായ പ്രദുന, ആത്മിക എന്നിവരും അഭിനയിക്കുന്നു. കഥ, തിരക്കഥ ഷിബിന്‍ഷാ. കാതല്‍ കൊണ്ടേന്‍, 7ജി കോളനി, പുതുപ്പേട്ടൈ  തുടങ്ങിയവയാണ് സോണിയയുടെ ശ്രദ്ധേയ ചിത്രങ്ങള്‍. സോണിയയുടെ സായ (തമിഴ്), വിന്നര്‍ (തെലുങ്ക്) എന്നിവയും അണിയറയില്‍ ഒരുങ്ങുന്നു.