18 November Sunday

ദിലീഷ്-അന്‍വര്‍-ശ്യാം കൂട്ടുകെട്ട് വീണ്ടും

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2017

ദിലീഷ് പോത്തന്‍, അന്‍വര്‍ റഷീദ്, ശ്യാം പുഷ്കരന്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്നു. നിര്‍മാണരംഗത്തായിരിക്കും പുതിയ ഒത്തുചേരലെന്നാണ് റിപ്പോര്‍ട്ട്. ചിത്രം നവാഗതനായ മധു സംവിധാനം ചെയ്യും. ഫഹദ് ഫാസിലാണ് നായകന്‍. ദിലീഷും ശ്യാമും ഫഹദും ഒന്നിച്ച മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ മികച്ച പ്രേക്ഷകപ്രതികരണം നേടിയിരുന്നു. നിലവില്‍ അന്‍വര്‍ റഷീദിന്റെതന്നെ ട്രാന്‍സ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ഫഹദ്. 'മുന്നറിയിപ്പി'നുശേഷം ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്യുന്ന 'കാര്‍ബണ്‍' ആണ് ഫഹദിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.

മറ്റു വാർത്തകൾ
Top