Top
20
Monday, November 2017
About UsE-Paper

വീര മാര്‍ത്താണ്ഡവര്‍മ്മയാകാന്‍ വരുന്നു പല്‍വാള്‍ദേവന്‍

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌


ബാഹുബലിയിലെ കിടിലിന്‍ വില്ലന്‍ പല്‍വാള്‍ദേവന്റെ വേഷപകര്‍ച്ച ഇനി മാര്‍ത്താണ്ഡവര്‍മ്മയായി. കെ.മധു ഒരുക്കുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ-ദി കിങ് ഓഫ് ട്രാവന്‍കൂര്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് പല്‍വാള്‍ദേവനെ പ്രശസ്തനാക്കിയ റാണ ദഗ്ഗുബാട്ടി എത്തുന്നത്. ബാഹുബലിയില്‍ നായകന്‍ പ്രഭാസിന് ഒപ്പത്തിനൊപ്പം നിന്ന റാണ ദഗ്ഗുബട്ടി മാര്‍ത്താണ്ഡവര്‍മ്മയെ മികച്ചതാക്കുമെന്നാണ് ആരാധകരുടെ വിശ്വാസം



ട്വിറ്ററിലൂടെ റാണ തന്നെയാണ്  ഇക്കാര്യം വെളിപ്പെടുത്തിയത്. റാണയുടെ ആദ്യ മലയാള ചിത്രമാണിത്.
അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ-തിരുവിതാംകൂര്‍ മഹാരാജാവാണ് എന്റെ കഥാപാത്രം. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. റോബിന്‍ തിരുമല തിരക്കഥ ഒരുക്കി സെവന്‍ ആര്‍ട്സ് മോഹന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ.മധുവാണ്-റാണ ട്വിറ്ററില്‍ കുറിച്ചു.

മലയാളത്തില്‍ ഇത് ചരിത്രസിനിമകളുടെ കൂടി കാലമാണ്. മമ്മുട്ടിയും മോഹന്‍ലാലുമെല്ലാം  ചരിത്രപുരുഷന്‍മാരായി വെള്ളിത്തിരയിലെത്തുമ്പോള്‍ അവര്‍ക്കിടയില്‍ പള്‍വാള്‍ദേവനുമുണ്ടാകും വീര മാര്‍ത്താണ്ഡ വര്‍മ്മയായി.

ചിത്രത്തിന്റെ സംഘട്ടനം കൈകാര്യം ചെയ്യുക പീറ്റര്‍ ഹെയ്നാണ്. ഓസ്ക്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദവിന്യാസം. ക്യാമറ ആര്‍. മാധി. സംഗീതം കീരവാണി, കലാസംവിധാനം മനു ജഗത്ത്, ഗാനങ്ങള്‍:കെ.ജയകുമാര്‍, ഷിബു ചക്രവര്‍ത്തി, പ്രഭാ വര്‍മ.