Top
23
Tuesday, January 2018
About UsE-Paper

ടാരന്റിനോ ചിത്രത്തില്‍ വീണ്ടും ഡി കാപ്രിയോ

Sunday Jan 14, 2018
വെബ് ഡെസ്‌ക്‌

ക്വന്റിന്‍ ടാരന്റിനോ ചിത്രത്തില്‍ നായകനാകാന്‍ ഡി കാപ്രിയോ.  മാന്‍സന്‍ കുടുംബം നടത്തിയ കൊലപാതക പരമ്പരകളുമായി ബന്ധപ്പെട്ടാണ് ചിത്രം.
അമേരിക്കന്‍ നായിക നടിയായിരുന്ന ഷാരോണ്‍ ടേറ്റും മറ്റുമൂന്നുപേരുടെയും കൊലപാതകവുമാണ് ചിത്രത്തിന്റെ പ്രമേയം. ജാങ്കോ അണ്‍ചെയ്ന്‍ഡിനുശേഷം ടാരന്റിനോയും ഡി കാപ്രിയോയും ഒന്നിക്കുന്ന ചിത്രമാണിത്.

ഓസ്കാര്‍ നോമിനേഷന്‍ നേടിയ അലസാന്‍ഡ്രോ ഇനാരിറ്റുവിന്റെ ദ റവനന്റും ബിഫോര്‍ ദ ഫ്ളഡും ആണ് കാപ്രിയോയുടെ ഒടുവിലിറങ്ങിയ ചിത്രങ്ങള്‍. ടോം ക്രൂയിസും ബ്രാഡ് പിറ്റും ഡി കാപ്രിയോക്കൊപ്പം പ്രധാന വേഷത്തിലെത്തുമെന്ന് കരുതുന്നു. ടാരന്റിനോയും ഡേവിഡ് ഹെയ്മനുമാണ് ചിത്രം നിര്‍മിക്കുന്നത്.