Top
22
Tuesday, August 2017
About UsE-Paper

സജി-കൃഷ്ണ പൂജപ്പുര ടീം വീണ്ടും

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > പ്രമുഖ തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയും സംവിധായകന്‍ സജി സുരേന്ദ്രനും വീണ്ടും ഒന്നിക്കുന്നു. യുവതാരങ്ങളെ നായകരാക്കി റൊമാന്റിക് കോമഡി ചിത്രത്തിനുവേണ്ടിയാണ് ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. 'ചാര്‍ലീസ് ഏഞ്ചല്‍സ'് എന്ന് പേരിട്ട ചിത്രം അടുത്തമാസം പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ദുബായിയും കുട്ടനാടുമാണ് പ്രധാന ലൊക്കേഷന്‍. 'ആനന്ദം' എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട റോഷന്‍ മാത്യുവും അനാര്‍ക്കലി മരയ്ക്കാറുമാണ് പ്രധാന വേഷത്തില്‍. ലാല്‍, നെടുമുടി വേണു, രണ്‍ജി പണിക്കര്‍, ബാലു വര്‍ഗീസ്, സൌബിന്‍ ഷാഹിര്‍ തുടങ്ങിയവരുമുണ്ട്. ഗാനങ്ങള്‍ ഷിബു ചക്രവര്‍ത്തി, സംഗീതം ബിജിബാല്‍.