19 July Thursday

സൂര്യക്കൊപ്പം ബച്ചനും

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018

താനാ സേര്‍ന്ത കൂട്ടത്തിനുശേഷം സൂര്യ അഭിനയിക്കുന്ന 37-ാ മത് ചിത്രത്തില്‍ അമിതാഭ് ബച്ചനും എത്തുമെന്ന് റിപ്പോര്‍ട്ട്. മാട്രാന്‍, അയാന്‍ എന്നീ ചിത്രങ്ങളുടെ സൂപ്പര്‍ഹിറ്റ് വിജയത്തിനുശേഷം കെ വി ആനന്ദ് സംവിധാനംചെയ്യുന്നതാണ് 37-ാമത് ചിത്രം. കാക്കീ എന്ന ബച്ചന്റെ ഹിന്ദി ചിത്രത്തില്‍ ക്യാമറ ചെയ്തത് കെ വി ആനന്ദായിരുന്നു. ബച്ചന്റെ റോള്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. 

ശെല്‍വരാഘവന്‍ സംവിധാനംചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതാദ്യമായാണ് ഇരുവരുമൊന്നിക്കുന്നത്.  സായ് പല്ലവി, രകുല്‍ പ്രീത് സിങ് എന്നിവരാണ് നായികമാര്‍.

പ്രധാന വാർത്തകൾ
Top