25 September Tuesday

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് 17ന് തിയറ്ററിലെത്തും

വെബ് ഡെസ്‌ക്‌Updated: Sunday Nov 12, 2017

ജയസൂര്യ, അജു വര്‍ഗീസ്, ശ്രീജിത് രവി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രഞ്ജിത് ശങ്കറിന്റെ 'പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്' 17ന് തിയറ്ററിലെത്തും. ധര്‍മജന്‍ ബോള്‍ഗാട്ടി, ഗിന്നസ് പക്രു, ജയരാജ് വാര്യര്‍, സുനില്‍ സുഖദ, ലിഷോയ്, വിനോദ് കോവൂര്‍, ആര്യ, പൊന്നമ്മ ബാബു, ശോഭ മോഹന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗാനങ്ങള്‍: സന്തോഷ്വര്‍മ. സംഗീതം: ആനന്ദ് മധുസൂദനന്‍. ഛായാഗ്രഹണം: വിഷ്ണു നാരായണന്‍. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാംഭാഗമായ ചിത്രം ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മിച്ചത്.

വൈ
പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന 'വൈ' 17ന് തിയറ്ററിലെത്തും. ധീരജ് ഡെന്നി, ജീന്‍സ് ഭാസ്കര്‍, അഭിരാം സുരേഷ് ഉണ്ണിത്താന്‍, ജിബിന്‍ ജി നായര്‍, രാഹുല്‍ നായര്‍, ആനന്ദ് മന്മദന്‍, ഷിജില്‍, യഹിയ, ദില്‍ജിത്, രാജഗോപാല്‍, ജസ്റ്റിന്‍, കല്‍ഫാല്‍, രേഷ്മ ഷേണായി, ശ്രുതി സൂസന്‍, ഷിനി അമ്പലത്തൊട്ടി, ജെനി തുടങ്ങിയ പുതുമുഖങ്ങള്‍ക്കൊപ്പം അലന്‍സിയര്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  സംഭാഷണം: എം ആര്‍ വിബിന്‍, സുഹൈല്‍ ഇബ്രാഹിം. ഗാനങ്ങള്‍: എം ആര്‍ വിബിന്‍, ലോറന്‍സ് ഫെര്‍ണാണ്ടസ്. സംഗീതം: പ്രമോദ് ഭാസ്കര്‍. ഛായാഗ്രഹണം: ജയേഷ് മോഹന്‍. നിര്‍മാണം: വൈബ്സോണ്‍ മൂവീസ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top