Top
21
Tuesday, November 2017
About UsE-Paper

മമ്മൂട്ടിയുടെ 'മാസ്റ്റര്‍പീസി'ല്‍ ഉണ്ണിയും

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

മമ്മൂട്ടിയുടെ ക്രിസ്മസ് റിലീസ് ചിത്രമായ 'മാസ്റ്റര്‍പീസി'ല്‍ പ്രധാന വേഷത്തില്‍ ഉണ്ണി മുകുന്ദനുമെത്തുന്നു. അജയ് വാസുദേവ് സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയുടേതാണ്. ക്യാമ്പസ് ത്രില്ലറായ ചിത്രത്തില്‍ മമ്മൂട്ടി കോളേജ് പ്രൊഫസറാണ്. പൊലീസ് ഉദ്യോഗസ്ഥനായ ജോണ്‍ തെക്കന്‍ എന്ന കഥാപാത്രമാണ് ഉണ്ണി മുകുന്ദന്റേത്. വരലക്ഷ്മി ശരത്കുമാര്‍, ഗോകുല്‍ സുരേഷ്, മഹിമ നമ്പ്യാര്‍, പൂനം ബജ്വ, മഖ്ബൂല്‍ സല്‍മാന്‍, മുകേഷ്, കലാഭവന്‍ ഷാജോണ്‍, സലിംകുമാര്‍, സന്തോഷ് പണ്ഡിറ്റ് എന്നിങ്ങനെ വന്‍ താരനിരയുമുണ്ട്്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി എച്ച് മുഹമ്മദാണ് നിര്‍മിക്കുന്നത്. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം. ഡിസംബര്‍ 21ന് റിലീസാകും.  

Related News

കൂടുതൽ വാർത്തകൾ »