19 June Tuesday

സൈനയില്‍നിന്ന് ബാഡ്മിന്റണ്‍ പഠിക്കാന്‍ ശ്രദ്ധ

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2017

സൈന നേവാളിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിനായി ബാഡ്മിന്റണ്‍ പഠിക്കുകയാണ് ശ്രദ്ധ കപൂര്‍. പഠിക്കുന്നത് മറ്റാരില്‍നിന്നുമല്ല, പരിശീലകനായ പുല്ലേല ഗോപീചന്ദില്‍നിന്നും സൈനയില്‍നിന്നുമാണ്. ബാഡ്മിന്റണ്‍ പരിശീലനത്തിനിടെയുള്ള ചിത്രങ്ങള്‍ ശ്രദ്ധയും സൈനയും ട്വിറ്ററില്‍ പങ്കുവച്ചു.

താരേ സെമീന്‍ പര്‍, സ്റ്റാന്‍ലി കാ ഡബ്ബ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ അമോല്‍ ഗുപ്തയാണ് സൈനയെക്കുറിച്ചുള്ള ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം ഈവര്‍ഷം അവസാനം ആരംഭിക്കും.

പ്രധാന വാർത്തകൾ
Top