22 November Thursday

തിമിരു പുടിച്ചവന്‍ 16 മുതല്‍ കേരളത്തില്‍

വെബ് ഡെസ്‌ക്‌Updated: Thursday Nov 8, 2018

കൊച്ചി > വിജയ് ആന്റണിയുടെ ആദ്യത്തെ മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറായ തിമിരു പുടിച്ചവന്‍ നവംബര്‍ 16 മുതല്‍  കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. വിജയ് ആന്റണി നായകനായി അഭിനയിക്കുന്നതോടൊപ്പം സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത . നിവേദാ പെത്തുരാജാണ് നായിക .ഒരു സാധാരണ പോലീസുകാരനായ  മുരുകവേല്‍ എന്ന നായക കഥാപാത്രത്തിന്റെ  സാഹസിക യാത്രയാണ്  തിമിരു പുടിച്ചവന്റെ ഇതിവൃത്തം . വിജയ് ആന്റണി ഫിലിം കോര്‍പറേഷന്  വേണ്ടി ഫാത്തിമാ വിജയ് ആന്റണി നിര്‍മ്മിച്ച ഉദ്വേഗ ഭരിത ആക്ഷന്‍  വിനോദ ചിത്രമായ തിമിരു പുടിച്ചവന്‍ പ്രകാശ് ഫിലിംസ് കേരളത്തില്‍ റിലീസ്  ചെയ്യന്നു .നമ്പ്യാര്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഗണേശാ ആണ് സംവിധായകന്‍. തിരുനെല്‍വേലി,ചെന്നൈ എന്നിവിടങ്ങളാണ് കഥാ പശ്ചാത്തലം .

ശ്രീകാന്തിനെ നായകനാക്കി ഗണേശന്‍ സംവിധാനം ചെയ്ത നമ്പ്യാര്‍ എന്ന സിനിമയുടെ സംഗീത സംവിധായകന്‍ വിജയ് ആന്റണി ആയിരുന്നു. ആ സിനിമ ചര്‍ച്ച ചെയ്ത  കഥയാണ് തിമിരു പുടിച്ചവന്‍ .ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് കഥ വിരിയുന്നത്  സംഗീത സംവിധായകനില്‍ നിന്നും നടനായി ,നായക നടനായി നാന്‍ ,സലിം, പിച്ചൈക്കാരന്‍, സൈത്താന്‍, യമന്‍ ,കാളി, അണ്ണാദുരൈ എന്നീ സിനിമാകളിലൂടെ മുന്‍ നിര താരമായി മാറിയ വിജയ് ആന്റണി തന്നെയാണ്  ഈ സിനിമ നിര്‍മ്മിക്കുന്നതും. സ്‌ക്രിപ്റ്റിനു പുറമെ , മുരുകവേല്‍ എന്ന പോലീസ് ഇന്‍സ്പെക്ടറായി  നായക വേഷത്തില്‍  വിജയ് ആന്റണി അഭിമ്‌നയിക്കുന്നു.

 


പ്രധാന വാർത്തകൾ
Top