21 October Sunday

'റോസാപ്പൂ'വില്‍ നീരജും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 6, 2017

ബിജു മേനോനെ നായകനാക്കി നവാഗതനായ വിനു ജോസഫ് സംവിധാനം ചെയ്യുന്ന 'റോസാപ്പൂ'വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബിജു മേനോനൊപ്പം നീരജ് മാധവ് ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലെത്തും.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം 'എബിസിഡി'ക്കുശേഷം ഷിബു തമീന്‍സ് നിര്‍മിക്കുന്ന രണ്ടാമത്തെ മലയാളചിത്രമാണിത്. സൌബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. തമിഴ്നടി അഞ്ജലി, കന്നടതാരം ശില്‍പ്പ എന്നിവരാണ് നായികമാര്‍.

പ്രധാന വാർത്തകൾ
Top