24 September Monday

കലക്ടറുടെ വേഷത്തില്‍ നയന്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 6, 2017

തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറായ നയന്‍താര ജില്ലാ കലക്ടറുടെ വേഷത്തിലെത്തുന്നു. തമിഴ് ചിത്രം അരാമിലാണ് നയന്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറാണിത്.  ഒരിടവേളയ്ക്ക് ശേഷമാണ് ഇത്തരത്തില്‍ കോളിവുഡില്‍ ശക്തമായ സ്ത്രീ കഥാപാത്രം അവതരിപ്പിക്കപ്പെടുന്നത്. ജലക്ഷാമത്തില്‍നിന്ന് ഗ്രാമത്തിലെ സാധാരണക്കാരായ ആളുകളെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമമാണ് കഥ. ഗോപി നൈനാറാണ് സംവിധാനം.

കാക്കമുട്ടൈ ഫെയിം രമേഷ് , വിഘ്നേഷ് എന്നിവരും ചിത്രത്തിലുണ്ട്. ശിവകാര്‍ത്തികേയന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന വേലൈക്കാരനില്‍ നായികയാണ് നയന്‍താര. അടുത്തമാസം ചിത്രംപുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുള്‍പ്പെടെ നാലോളം ചിത്രം തമിഴില്‍ നയന്റേതായി പുറത്തിറങ്ങാനുണ്ട്.

പ്രധാന വാർത്തകൾ
Top