23 September Sunday

ഓണപ്പരിപാടി ബഹിഷ്കരിക്കുന്നതിനെക്കുറിച്ച് അറിയില്ല: ശ്വേതാ മേനോന്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 6, 2017

കൊച്ചി >  ഓണത്തോടനുബന്ധിച്ച് ടെലിവിഷന്‍ ചാനലുകളെ ബഹിഷ്കരിക്കണമെന്നതുസംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് നടി ശ്വേതാ മേനോന്‍. പുതിയചിത്രം നവല്‍ എന്ന ജൂവലിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് ശ്വേതാ മേനോന്‍ പ്രതികരിച്ചത്.

അറബ് രാജ്യത്തേക്ക് കുടിയേറിയ മലയാളികളുടെ കഥ പറയുന്ന നവല്‍ എന്ന ജുവല്‍ സംവിധാനംചെയ്തത് രഞ്ജിലാല്‍ ദാമോദരനാണ്. ആണ്‍വേഷത്തിലും ശ്വേതാ മേനോന്‍ എത്തുന്ന ചിത്രത്തില്‍ ഇറാഖിലെ ബാഗ്ദാദില്‍നിന്നുള്ള ഹോളിവുഡ് നടി റിം ഖാദിയാണ് നായിക. ലൈഫ് ഓഫ് പൈയിലൂടെ ആഗോളശ്രദ്ധനേടിയ ആദില്‍ ഹുസൈന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 11ന് റിലീസ് ചെയ്യുന്ന നവല്‍ എന്ന ജുവല്‍ ഇംഗ്ളീഷിലും പുറത്തിറങ്ങും.

പ്രധാന വാർത്തകൾ
Top