23 September Sunday

'ഊമൈ വിഴിഗളി'ൽ മംമ്‌തയും പ്രഭുദേവയും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 6, 2018


മംമ്ത മോഹൻദാസ് ഒരിടവേളയ്ക്കുശേഷം തമിഴിൽ നായികയാകുന്നു. 2012ൽ അരുൺ വിജയ്‌ക്കൊപ്പം നായികയായ 'തടൈയറ താക്ക'യാണ് ഒടുവിലിറങ്ങിയത്. ഊമൈ വിഴിഗൾ എന്നുപേരിട്ട പുതിയ ചിത്രത്തിൽ പ്രഭുദേവയാണ് നായകൻ. ഏഴുവർഷത്തിനുശേഷം തമിഴിൽ നായികയാകുന്ന വിവരം മംമ്ത തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവച്ചത്. ചിത്രത്തിന്റെ ആദ്യഷെഡ്യൂൾ ചിത്രീകരണം കഴിഞ്ഞദിവസം ഊട്ടിയിൽ ആരംഭിച്ചു. വിജയകാന്തും ശ്രീവിദ്യയും അഭിനയിച്ച് 1986ൽ ഇറങ്ങിയ 'ഊമൈ വിഴിഗൾ' എന്ന സൂപ്പർഹിറ്റ് സിനിമയുടെ റീമേക്കായിരിക്കില്ല ഇതെന്നും മംമ്ത കൂട്ടിച്ചേർത്തു. ഫഹദിനൊപ്പം 'കാർബണാ'ണ് മംമ്തയുടേതായി ഈയിടെ ഇറങ്ങിയ മലയാളചിത്രം.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top