19 September Wednesday

നീയാ 2 ' വരുന്നു !

വെബ് ഡെസ്‌ക്‌Updated: Saturday May 5, 2018

കമലഹാസന്‍ ,മുത്തുരാമന്‍ ,ശ്രീപ്രിയാ ,ലത എന്നിവര്‍ അഭിനയിച്ച 'നീയാ' 1979 ല്‍ പുറത്തിറങ്ങി അത്ഭുതവിജയം നേടിയ  ഹൊറര്‍ സിനിമയായിരുന്നു. ഇന്നും ആ ചിത്രത്തിലെ ഗാനങ്ങള്‍ അനശ്വരങ്ങളാണ് . നടി ശ്രീപ്രിയയായിരുന്നു  'നീയാ'നിര്‍മ്മിച്ചത് . നാല് പതിറ്റാണ്ടിനു ശേഷം ആ പേര് കടം കൊണ്ട് 'നീയാ 2' എന്ന പേരില്‍ ഒരു ഹൊറര്‍ സിനിമ അണിഞ്ഞൊരുങ്ങുന്നു.
ജയ് നായകനാവുന്ന ഈ ചിത്രത്തില്‍ റായ് ലക്ഷ്മി ,കാതറിന്‍ തെരേസാ ,വരലക്ഷ്മി ശരത് കുമാര്‍ എന്നീ  മൂന്ന് നായികമാരാണുള്ളത്. പഴയ 'നീയാ'യും 'നീയാ 2' ഉം തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നും കഥക്ക് അനിവാര്യമായതു  കൊണ്ട് ശ്രീപ്രിയയില്‍ നിന്നും ടൈറ്റില്‍ വാങ്ങി 'നീയാ 2' എന്ന് പേരിടുകയായിരുന്നുവെന്നും ചിത്രത്തിന്റെയ് അണിയറ ശില്‍പികള്‍ .

'നീയാ 2' ല്‍ ഇരുപത്തിരണ്ടടി നീളമുള്ള ഒരു രാജവെമ്പാല പ്രധാന   കഥാപാത്രമായി വരുന്നുണ്ടത്രേ.  ഇതിന്റെ  രൂപം തീരുമാനിക്കുവാന്‍  സംവിധായകന്‍ എല്‍ സുരേഷും ക്യാമറാമാന്‍ രാജവേല്‍ മോഹനും ലോകമെമ്പാടുമുള്ള വനാന്തരങ്ങളില്‍ അന്വേഷണം നടത്തി ഒടുവില്‍ ബാങ്കോക്കില്‍ നിന്നുമാണത്രെ കണ്ടെത്തിയത് .അതിന്റെ സ്വഭാവം , ഘടന ,ബോഡി ലാംഗ്വേജ് എന്നിവ  കേട്ടറിഞ്ഞു മനസ്സിലാക്കി ആ രാജവെമ്പാലയെയാണ് കഥാപാത്രമാക്കിയിരിക്കുന്നത് .

ഇതില്‍ വരലക്ഷ്മി ശരത്കുമാര്‍ സര്‍പ്പ കന്യകയായി അഭിനയിക്കുന്നു. ശക്തമായ പ്രണയകഥയുടെ പശ്ചാത്തലത്തിലുള്ള നര്‍മ്മരസപ്രദമായ ഹൊറര്‍ ചിത്രമായ 'നീയാ 2'ന്റെ ചിത്രീകരണം ചാലക്കുടി ,കൊടൈക്കനാല്‍ ,ഊട്ടി,തലക്കോണം എന്നിവിടങ്ങളിലായി പൂര്‍ത്തിയായി .ജംബോ സിനിമാസിനു വേണ്ടി ഏ .ശ്രീധര്‍  ദശകോടികളുടെ  മുതല്‍മുടക്കില്‍ ഗ്രാഫിക്സ്  സ്‌പെഷ്യല്‍ ഇഫക്ട് എന്നീ  സാങ്കേതികയുടെ അകമ്പടിയോടെയാണ്  നിര്‍മ്മിക്കുന്നത്

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top