19 June Tuesday

ശ്രീദേവിക്കും ശശികപൂറിനും ആദരമർപ്പിച്ചു ഓസ്‌കർ വേദി

വെബ് ഡെസ്‌ക്‌Updated: Monday Mar 5, 2018

ലോസാഞ്ചൽസ് > ഇന്ത്യൻ സിനിമയുടെ നഷടവസന്തങ്ങൾക്കു മുന്നിൽ ആദരമർപ്പിച്ചു ഡോൾബി തിയേറ്ററിലെ ഓസ്‌കർ വേദി. ഇന്ത്യൻ സിനിമക്ക് സമ്പന്നമായ സംഭാവനകൾ ചെയ്ത ശ്രീദേവിക്കും ശശി കപൂറിനും ഉചിതമായ ആദരമാണ് തൊണ്ണൂറാം ഓസ്‌കർ നിശ സമ്മാനിച്ചത് .

വികാര നിർഭരമായ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരുടെയും ചിത്രങ്ങൾ ഓസ്‌കർ  വേദിയിൽ തെളിഞ്ഞപ്പോൾ സദസ്സ് നിശബ്ദമായി. സിനിമാ ലോകത്തെ ഞെട്ടിച് ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ മരണം . ദുബായിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ശ്രീദേവി ബാത്ത് ടബ്ബിൽ മുങ്ങിമരിക്കുകയായിരുന്നു.
 
കഴിഞ്ഞ വര്ഷം ഡിസംബർ 4 നായിരുന്നു ദീർഘനാളായി അസുഖബാധിതനായിരുന്ന ശശി കപൂർ വിട വാങ്ങിയത് . 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top