22 July Sunday

സണ്ണി ലിയോണ്‍ മലയാളത്തില്‍, സിനിമയ്ക്കായി കളരിപ്പയറ്റും, കുതിര സവാരിയും അഭ്യസിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017

സണ്ണി ലിയോണ്‍ സംവിധായകന്‍ വടിവുടായാനോടൊപ്പം

കൊച്ചി > ലോകസിനിമാ പ്രേക്ഷകരുടെ  ഹരമായ ഗ്ളാമര്‍ താരറാണി സണ്ണി ലിയോണ്‍ ആദ്യമായി ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നു.തമിഴിലെ അറിയപ്പെടുന്ന സംവിധായകനായ വി. സി വടിവുടയാന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ മലയാളത്തില്‍ എത്തുന്നത്.

സ്റ്റീഫ്സ് കോര്‍ണര്‍ ഫിലിംസിനുവേണ്ടി, പൊന്‍സെ സ്റ്റിഫന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിനുവേണ്ടി സണ്ണി ലിയോണ്‍ നൂറ്റമ്പത് ദിവസത്തെ ഡേറ്റ് കൊടുത്തു കഴിഞ്ഞു. കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കഥയാണ് ഈ സിനിമയ്ക്കായി വടിവുടയാന്‍ തിരെഞ്ഞെടുത്തിരിക്കുന്നത്.കേരളത്തിന്റെ തനതു കലാരൂപങ്ങളും,കളരിപ്പയറ്റും  ഈ ചിത്രത്തില്‍ കടന്നു വരുന്നു. അതുകൊണ്ട് തന്നെ സണ്ണി ലിയോണ്‍ മുബൈയില്‍ ഇപ്പോള്‍ കളരിപ്പയറ്റും, കുതിര സവാരിയും അഭ്യസിച്ച് തുടങ്ങി.

ഗ്രാഫിക്സിന് പ്രാധാന്യം നല്‍കുന്ന ചിത്രമായതിനാല്‍ ബാഹുബലി, യന്തിരന്‍ 2 സിനിമകളില്‍ ഗ്രാഫിക്സ് ചെയ്ത ടീമിനെയാണ് ഈ ചിത്രത്തിന്റെ ഗ്രഫിക്സ് വര്‍ക്കുകള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. സണ്ണി ലിയോണിനോപ്പം, നാസര്‍, ബാഹുബലിയിലെ വില്ലനായ നവദീപ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിംഗ് അടുത്ത ദിവസം നടക്കും. ഫെബ്രുവരി മാസം ചിത്രീകരണം ആരംഭിക്കുന്നതിന്റെ ഭാഗമായി കൊട്ടാരങ്ങളുടെ സെറ്റ് വര്‍ക്കുകള്‍ പുരോഗമിക്കുന്നു. കേരളത്തിലെ ചാലക്കുടിയാണ് പ്രാധാന ലൊക്കേഷന്‍.



 

പ്രധാന വാർത്തകൾ
Top