20 September Thursday

വിശാലും അജ്ജുനും കൊമ്പു കോര്‍ക്കുന്ന ഇരുമ്പുതിരൈ !

വെബ് ഡെസ്‌ക്‌Updated: Thursday May 3, 2018

തമിഴ് സിനിമയിലെ ആക്ഷന്‍ സ്റ്റാര്‍ വിശാലിനെ നായകനും ആക്ഷന്‍ കിങ്ങ്  അര്‍ജ്ജുനെ വില്ലനുമാക്കി പുതുമുഖമായ പി .എസ്  മിത്രന്‍ രചനയും സംവിധാനവും  നിര്‍വഹിച്ചിരിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷന്‍ എന്റര്‍ടൈനറാണ്  ഇരമ്പുതിരൈ. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ് ഈ  സിനിമ നിര്‍മ്മിച്ചിരിക്കുന്നത് . സമന്തയാണ് വിശാലിന്റെ നായിക . ദക്ഷിണേന്ധ്യയിലെ പ്രശസ്തരായ അഭിനേതാക്കളും സാങ്കേതിക വിദഗ്ദരും ഒന്നിച്ചിരിയ്ക്കുന്ന ഇരുമ്പ് തിരൈ മെയ് 11 ന് തമീന്‍സ് ഫിലിംസ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു 

തന്റെ കന്നി സംരംഭമായ ഇരുമ്പുതിരയെ കുറിച്ച്  പി.എസ്. മിത്രന്‍ പറയുന്നു.. ' ഒരു നിര്‍മാതാവ് എന്ന നിലയിലാണ്  ഞാന്‍ ഈ കഥയുമായി   വിശാലിനെ സമീപിച്ചത് . വിശാലിനെ നായക സ്ഥാനത്തു സങ്കല്പിച്ചുമല്ല കഥ പറഞ്ഞത് . മറ്റൊരു നായക നടനെ വെച്ച് ചെയ്യാം എന്നാണ് ഞാന്‍ മനസ്സില്‍ കരുതിയിരുന്നത്. കഥകേട്ട മാത്രയില്‍ തന്നെ അദ്ദേഹത്തിന് ഇഷ്ടപ്പട്ടു . നമ്മള്‍ ഈ പടം ചെയ്യുന്നു കഥയിലെ വില്ലന്‍ കഥാപാത്രം വളരെ  ശക്തമാണ് അത് ഞാന്‍ ചെയ്യാം എന്നായിരുന്നു  വിശാലിന്റെ ആദ്യ പ്രതികരണം . ഞാന്‍  ഏറെ പണിപ്പെട്ട് അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്ത് നായകനാക്കുകയായിരുന്നു . ആദ്യം ഒരു  വലിയ സ്റ്റാര്‍ ഹീറോയായ വിശാല്‍ നയകനായപ്പോള്‍ കഥയില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തി നായകനെ മിലിട്ടറി മേജറാക്കി  .സമാന്തയുടേത്  പതിവ് നായികാ കഥാപാത്രം  പോലെയായിരിക്കില്ല വളരെ അഭിനയ സാധ്യതയുള്ളതും  ഏറെ പ്രാധാന്യവുമുള്ള നായികാ  കഥാപാത്രമാണ്. 

സോഷ്യല്‍ മീഡിയയില്‍ നമ്മളറിയാതെ നടക്കുന്ന മര്‍മ്മങ്ങളെക്കുറിച്ചും ,അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ,കംപ്യൂട്ടര്‍വല്‍കൃതമായ സമൂഹത്തില്‍ നമ്മള്‍ അറിയാത്തതും അറിയേണ്ടതുമായ പല വിഷയങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന ഒരു ഗൗരവമാര്‍ന്ന പ്രമേയമാണ് ഇരുമ്പുതിരയുടേത് .അത് മിലിട്ടറി പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു .ചിത്രത്തിലെ സാഹസിക രംഗങ്ങളില്‍ വിശാലും അര്‍ജ്ജുനും ഏറെ റിസ്‌ക്കെടുത്താണ്  അഭിനയിച്ചിരിക്കുന്നത് .ആദ്യന്തം സസ്‌പെന്‍സ് നിറഞ്ഞ ഒരു സയന്‍സ് ഫിക്ഷന്‍  ആക്ഷന്‍ ത്രില്ലറാണ് ഇരുമ്പുതിരൈ'.

റോബോശങ്കര്‍ ,വിന്‍സന്റ് അശോകന്‍ ,ഡല്‍ഹി ഗണേഷ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍ . ജോര്‍ജ്.സി. വില്യംസ് ഛായാഗ്രഹണവും ,യുവന്‍ ഷങ്കര്‍ രാജ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നുന്നു. ദിലീപ്  സുബ്ബരായനാണ് ചിത്രത്തിലെ ത്രില്ലിങ്ങായിട്ടുള്ള സ്റ്റുണ്ട് രംഗങ്ങള്‍  ഒരുക്കിയിരിക്കുന്നത് . വിശാല്‍ അര്‍ജ്ജുന്‍  എന്നീ ആക്ഷന്‍  ഹീറോമാര്‍ നായകനും പ്രതിനായകനുമായി കൊമ്പു കോര്‍ക്കുന്ന ഇരമ്പുതിരൈ ആരാധകരിലും ഏറെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കയാണ് .

 

പ്രധാന വാർത്തകൾ
Top