Top
29
Thursday, June 2017
About UsE-Paper

ഫാത്തിമ മോഹിക്കുന്നു വീണ്ടുമൊരു കമല്‍ ചിത്രം

Monday Jan 2, 2017
വെബ് ഡെസ്‌ക്‌

ഉലകനായകന്‍ കമല്‍ഹാസനുമൊത്ത് വീണ്ടും അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദംഗലിലെ ഗുസ്തിക്കാരിയെ അവിസ്മരണീയമാക്കിയ ഫാത്തിമ സന ഷെയ്ക്ക്. തമിഴ്ചിത്രം അവ്വൈ ഷണ്‍മുഖിയുടെ ഹിന്ദി പതിപ്പായ ചാച്ചി 420ല്‍ കമല്‍ഹാസന്റെ മകളുടെ വേഷമിട്ടാണ് ഹൈദരാബാദുകാരിയായ ഫാത്തിമ അഭിനയജീവിതം ആരംഭിച്ചത്.  

ആമിര്‍ ഖാന്‍ നായകനായ 'ദംഗലി'ലൂടെ ആരാധകരുടെ മനസ്സില്‍ വീണ്ടും ഇടംപിടിച്ചിരിക്കുകയാണ് ഫാത്തിമ. ഗുസ്തിതാരവും പരിശീലകനുമായിരുന്ന മഹാവീര്‍ ഫോഗട്ടിന്റെ ജീവചരിത്രം പറയുന്ന ദംഗലില്‍ മകള്‍ ഗീതയുടെ വേഷത്തില്‍ തിളങ്ങിയ ഫാത്തിമയെ അടുത്ത ചിത്രത്തില്‍ അഭിനയിപ്പിക്കുമെന്ന് ആമിര്‍ പറഞ്ഞു. ഇതിനിടെയാണ് കമല്‍ഹാസനോടൊപ്പം അഭിനയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചത്.