13 November Tuesday

ഇത് ത്രില്ലര്‍ തന്നെ; കാണാം നീരാളിയുടെ ട്രെയ്‌ലര്‍

വെബ് ഡെസ്‌ക്‌Updated: Tuesday May 22, 2018

കൊച്ചി > ആരാധകരെ ആവേശത്തിലാഴ്‌ത്തി നീരാളിയുടെ ട്രെയ്‌ലര്‍. ചിത്രം ത്രില്ലര്‍ എന്നുറപ്പാണ് ട്രെയ്‌ലര്‍ തരുന്നത്. പിറന്നാല്‍ ദിനത്തില്‍ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നീരാളി ഈദ് റിലീസായി തീയേറ്ററുകളിലെത്തും.

 നിഗൂഢതകള്‍ ഒളിപ്പിച്ച ട്രെയ്‌ലര്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. സസ്‌പെന്‍സ് ത്രില്ലറായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിലുടനീളം രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചിരുന്നു.

നവാഗതനായ സാജു തോമസ് തിരക്കഥയെഴുതുന്ന നീരാളി സംവിധാനം ചെയ്യുന്നത് ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മയാണ്. ദസ്‌തോല, എസ് ആര്‍ കെ എന്നീ ഹിന്ദി ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മയുടെ ആദ്യ മലയാളചിത്രമാണിത്. മൈ വൈഫ്‌സ് മര്‍ഡര്‍ ഉള്‍പ്പെടെയുള്ള ഹിന്ദി ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അജോയ് തന്നെയായിരിക്കും ഈ ചിത്രത്തിന്റെയും എഡിറ്റര്‍. റുസ്തം, റൗഡി റാത്തോര്‍, ക്രിഷ്, ജയ് ഹോ തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ക്കു ക്യാമറ നിര്‍വഹിച്ച സന്തോഷ് തുണ്ടിയിലാണ് ക്യാമറാമാന്‍.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top