17 October Wednesday

'വിജയത്തെ ഞാന്‍ പുണരും, ബിലീവ് മീ... ദിസ് ഈസ് സണ്ണി ജോര്‍ജ് '; സസ്‌പെന്‍സുകള്‍ നിറച്ച് മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ മോഷന്‍ പോസ്റ്റര്‍

വെബ് ഡെസ്‌ക്‌Updated: Monday Apr 23, 2018

കൊച്ചി > പ്രേക്ഷകര്‍ക്ക് സസ്‌പെന്‍സുകള്‍ സമ്മാനിച്ച് മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ബോളിവുഡ് സംവിധായകന്‍  അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പുറത്ത്‌വിട്ടത്. സസ്‌പെന്‍സുള്‍ കൊണ്ട് സമ്പന്നമാണ് ചിത്രം എന്ന് സൂചനയാണ് മോഷന്‍ പോസ്റ്റര്‍ നല്‍കുന്നത്.

'യാത്ര തുടര്‍ന്നേ മതിയാവൂ !
രക്ഷകന്റെ ദേവകരങ്ങള്‍ എന്നെ ഉയര്‍ത്തും.
അഴിയുംതോറും മുറുകുന്ന നീരാളി പിടുത്തത്തില്‍ നിന്ന് വിജയത്തെ ഞാന്‍ പുണരും ബിലീവ് മീ ... ദിസ് ഈസ് സണ്ണി ജോര്‍ജ്ജ്'എന്നീ വാചകങ്ങള്‍ പോസ്റ്ററിനൊപ്പം കുറിച്ചിട്ടുണ്ട്. കൊക്കയിലേക്ക് മറിഞ്ഞ് വീഴുന്ന വാഹനത്തില്‍ മോഹന്‍ലാല്‍ കയ്യില്‍ തീപ്പന്തവുമായി ഇരിക്കുന്ന തരത്തിലാണ് മോഷന്‍  പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ത്രില്ലര്‍ സ്വഭാവത്തിലുള്ള നീരാളിയുടെ മോഷന്‍ പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.



വര്‍ഷങ്ങള്‍ക്ക് ശേഷം നദിയാ മൊയ്തു മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ചിത്രത്തില്‍ വജ്രവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സണ്ണി ജോര്‍ജ് എന്ന കഥാപാത്രത്തെയാണ്  മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒപ്പം സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളൈ അവതരിപ്പിക്കും.

നവാഗതനായ സാജു തോമസാണ് നീരാളിയുടെ തിരക്കഥ ഒരുക്കുന്നത്. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. മുണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മിക്കുന്നത്. ഈദ് റിലീസായി ജൂലൈ 14 ന് നീരാളി തിയേറ്ററുകളിലെത്തും.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top