Top
21
Tuesday, November 2017
About UsE-Paper

മൈ സ്റ്റോറിയില്‍ പൃഥ്വിയും പാര്‍വതിയും

Tuesday Sep 12, 2017
വെബ് ഡെസ്‌ക്‌

എന്ന് നിന്റെ മൊയ്തീനില്‍ കാഞ്ചനമാലയും മൊയ്തീനുമായി പ്രേക്ഷകമനസ്സില്‍ ഇടംപിടിച്ച പൃഥ്വിരാജും പാര്‍വതിയും വീണ്ടും ഒന്നിക്കുന്നു. റോഷ്നി ദിനകര്‍ സംവിധാനംചെയ്യുന്ന മൈ സ്റ്റോറിയില്‍ ജെയ്-താര പ്രണയ ജോടികളായാണ് ഇരുവരുമെത്തുന്നത്. സിനിമ ഉടന്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.

മനോജ് കെ ജയന്‍, നന്ദു, മണിയന്‍പിള്ള രാജു എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍. റോഷ്നി ദിനകര്‍ പ്രെഡക്ഷന്‍സിന്റെ ബാനറില്‍ ഒ വി ദിനകറും റോഷ്നി ദിനകറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം.

Related News

കൂടുതൽ വാർത്തകൾ »