Top
24
Sunday, September 2017
About UsE-Paper

പ്രിഥ്വിയും പാര്‍വതിയും; മൈ സ്റ്റോറിയിലൂടെ ആ പ്രണയജോഡി വീണ്ടും

Sunday Sep 10, 2017
വെബ് ഡെസ്‌ക്‌

കാഞ്ചനമാലയും മൊയ്തീനുമായി വന്ന് മലയാളികളുടെ ഇഷ്ട ജോഡികളായി മാറിയവരാണ് പ്രിഥ്വിരാജും  പാര്‍വതിയും. ഇരുവരും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്‌റ്റോറി. ചിത്രത്തില്‍ ജെയ് താര എന്നീ പ്രണയ ജോഡികളായാണ് ഇരുവരുമെത്തുന്നത്.

ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. പ്രിഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ഷാന്‍ റഹ്മാന്റെ പിന്നണി സംഗീതത്തില്‍ പ്രിഥിരാജും പാര്‍വതിയും നില്‍ക്കുന്ന മോനോഹര ചിത്രം ഉള്‍പ്പെടുന്നതാണ് പോസ്റ്റര്‍.

മൈ സ്‌റ്റോറിയുടെ ക്യാമറ ഡൂഡ്‌ലേയാണ്. റോഷ്‌നി ദിനകര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒവി ദിനകറും  റോഷ്‌നി ദിനകറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് രചന. ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും.