25 September Tuesday

പൃഥിരാജും പാര്‍വതിയും അഭിനയിച്ച"മൈ സ്റ്റോറി " വീഡിയോക്ക് ഡിസ്‌ലൈക്ക് ക്യാംപെയിന്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018


കൊച്ചി>പാര്‍വതിയും പൃഥിരാജും നായികാ നായകന്‍മാരായി എത്തുന്ന മൈ സ്റ്റോറി എന്ന സിനിമയുടെ മേക്കിംഗ് വീഡിയോക്ക് ഡിസ്‌ലൈക്ക് അക്രമണം. അന്താരാഷ്ട്ര ചലചിത്രോല്‍സവ വേദിയില്‍ കസബ സിനിമയിലെ സ്ത്രീവിരുദ്ധതയെ  പാര്‍വതി വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് മേക്കിംഗ് വീഡിയോക്ക് ഡിസ്‌ലൈക്ക് നല്‍കി പ്രതിഷേധിക്കുന്നത്.



ഇന്നലെ പുറത്ത് വിട്ട വീഡിയോക്കെതിരെ വന്‍ ഡിസ് ലൈക്ക് ക്യാമ്പയിന്‍ ആണ് നടക്കുന്നത്. ഇരുപത്തി എട്ടായിരം ആളുകളാണ് വീഡിയോ ഇതിനോടകം ഡിസ്ലൈക്ക് ചെയ്തത്.  യൂട്യൂബിലെ വീഡിയോക്ക് അടിയില്‍ നടി പാര്‍വതിക്കെതിരെ തെറിവിളികളും വിമര്‍ശനങ്ങളും നടത്തുന്നുണ്ട്.ഇതിനുമുമ്പ് പേളിയും ജെപിയും പാടി അഭിനയിച്ച തേങ്ങാക്കൊല മാങ്ങാത്തൊലി എന്ന പാട്ടിനാണ് യു ട്യുബില്‍ കൂടതല്‍ ഡിസ്ലൈക്ക് ലഭിച്ചിട്ടുള്ളത്.  മേക്കിങ് വീഡിയോ പൃഥിരാജും എഫ് ബിയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടും. അതിനടിയിലും മോശമ പരാമര്‍ശമാണ് പാര്‍വതിക്കുനേരെയുള്ളത്.

നവാഗതയായ റോഷ്ണി ദിനകറാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്.  തൊണ്ണൂറുകളെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ സമകാലിക വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് റോഷ്ണി ദിനകര്‍ തന്നെയാണ്.ഷാന്‍ റഹ്മാന്‍ ഒരുക്കിയ ആറു ഗാനങ്ങളുണ്ട് സിനിമയില്‍.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top