14 November Wednesday

ഇതിഹാസങ്ങൾ ഏറ്റുമുട്ടുമോ

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

ഇതിഹാസകഥകൾ പ്രമേയമായി വൻകിട സിനിമകളുടെ കാലമാണോ വരുന്നത‌്? മോഹൻലാൽ ഭീമനാകുന്ന എം ടിയുടെ രണ്ടാമൂഴം സിനിമയാകുന്നു എന്ന വാർത്ത വന്നതിന‌ു പിന്നാലെയാണ‌് ചർച്ച കൊഴുക്കുന്നത‌്. ആമിർഖാനും പ്രഭാസും മുഖ്യകഥാപാത്രമാകുന്ന രാജമൗലിയുടെ മഹാഭാരതം സീരീസിന്റെ അണിയറ പ്രവർത്തനം സജീവമായി നടക്കുകയാണ‌്. രണ്ടു സിനിമയും 1000 കോടിക്കടുത്ത‌് ചെലവിട്ടാണ‌് നിർമിക്കുന്നത‌്.

2019 ജൂലൈയിൽ രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന‌് നിർമാതാവ‌് ബി ആർ ഷെട്ടി പ്രഖ്യാപിച്ചുകഴിഞ്ഞു. ഏഷ്യയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവുകൂടിയ സിനിമയാകുമിതെന്ന‌് ഷെട്ടി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും  നിരവധി പേരുകള്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തിലുണ്ടാകും. പ്രി പ്രൊഡക‌്ഷന്‍ ജോലികളൊക്കെ അവസാനഘട്ടത്തിലാണ്. വൈകാതെ വലിയ ചടങ്ങില്‍, ആഘോഷപൂര്‍വം ചിത്രത്തിന്റെ മറ്റുകാര്യങ്ങൾ പ്രഖ്യാപിക്കും. ഒടിയൻ സംവിധാനംചെയ‌്ത വി ആർ ശ്രീകുമാറാണ‌് ചിത്രമൊരുക്കുന്നത‌്. സിനിമയ‌്ക്ക‌്  രണ്ട് ഭാഗമുണ്ട‌്. റിലീസ‌് ചെയ‌്ത‌് നാലുമാസത്തിന‌ുശേഷം രണ്ടാം ഭാഗം വരും. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകളായും  ലോകമൊട്ടാകെയുള്ള തിയറ്ററുകളിൽ സിനിമ റിലീസാകും.

ഈ വാർത്തയ‌്ക്കിടയിൽത്തന്നെയാണ‌് ആമിർഖാൻ കൃഷ‌്ണവേഷത്തിലെത്തുന്ന മഹാഭാരത ചിത്രത്തിന്റെ വിശേഷങ്ങളും പരക്കുന്നത‌്. മഹാഭാരതം കൈയിൽപിടിച്ചുള്ള ആമിറിന്റെ ചിത്രം പുറത്തായതോടെ ചർച്ചകൾ കൊഴുത്തു. റിലയൻസുമായി ചേർന്ന് ആമിർതന്നെ നിർമിക്കുന്ന ചിത്രം പക്ഷേ വെബ് സീരീസ് ആയാണോ അതോ സിനിമയാക്കുമോ എന്നാണ്  അറിയാനുള്ളത‌്. ഏതായാലും കൃഷ‌്ണനായി ആമിറും അർജുനനായി പ്രഭാസും എത്തുന്നത‌് ആരാധകർ സ്വപ‌്നം കണ്ടുതുടങ്ങി.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top