17 October Wednesday

അജോയ് വര്‍മ്മ ചിത്രത്തില്‍ പുതിയ ലുക്കില്‍ മോഹന്‍ലാല്‍; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 23, 2018

കൊച്ചി > ആരാധകരെ വീണ്ടും ഞെട്ടിച്ച് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. നവാഗതനായ സാജു തോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലെ മോഹന്‍ ലാലിന്റെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. തന്റെ പുതിയ സിനിമയുടെ വിശേഷങ്ങളും ചിത്രവും താരം തന്നെയാണ് ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

ഒടിയനിലെ മേക്ക് ഓവറിനുശേഷം വ്യത്യസ്‌തമായ ഗെറ്റപ്പിലാണ് താരമെത്തുന്നത്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണെന്ന് സൂചനയുണ്ട്. സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വ്വതി നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

മുംബൈ, സതര, മംഗോളിയ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടത്തുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍ ജോണ്‍ തോമസം മിബു ജോസ് നെറ്റിക്കാടനുമാണ്. ബോളിവുഡിലെ മുന്‍നിര ടെക്‌നീഷ്യമാരാണ് ചിത്രത്തിന്റെ അണിയറ പ്രകവര്‍ത്തകര്‍.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top