Top
18
Wednesday, October 2017
About UsE-Paper

'മെല്ലെ'യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

Saturday Aug 12, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > നവാഗതനായ ബിനു ഉലഹന്നാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മെല്ലെ'യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണറായ മ്യൂസിക് 24*7ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്.

ചിത്രത്തില്‍ അമിത് ചക്കാലക്കല്‍, തനൂജ കാര്‍ത്തിക്, ജോജു ജോര്‍ജ്, ജോയ് മാത്യു, പി ബാലചന്ദ്രന്‍, വിവേക് ഭാസ്‌ക്കര്‍ ഹരിദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം സന്തോഷ് അനിമയും ചിത്രസംയോജനം സുനീഷ് സെബ്‌സ്റ്റിയനാണ്‌  നിര്‍വഹിച്ചിരിക്കുന്നത്. ഡോ. ഡൊണാള്‍ഡ് മാത്യു സംഗീതം നല്‍കിയിരിക്കുന്നു. പശ്ചാത്തല സംഗീതം വിജയ് ജേക്കബിന്റേതാണ്. ജോണി സി ഡേവിഡ് ആണ് ത്രിയേക പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!