18 September Tuesday

മായാനദിക്ക് പ്രശംസയുമായി മോഹന്‍ലാലും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 27, 2018

ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ടൊവീനോ തോമസ്‌ ചിത്രം മായാനദിയെ പ്രശംസിച്ച് സൂപ്പര്‍ താരം മോഹന്‍ലാലും. മനോഹരമായി മെനഞ്ഞെടുത്ത കഥയാണ് മായാനദിയെന്നും  റിയലിസ്റ്റിക് കഥാപാത്രങ്ങളും സാഹചര്യങ്ങളുമാണ് ചിത്രത്തില്‍ ഉള്ളതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മായാനദിയുടെ 75 ദിവസം പിന്നിടുന്ന ഈ വേളയില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാ ആശംസകളും നേരുന്നതായും മോഹന്‍ലാല്‍ തന്റെ ഫേസ്‌ബുക്ക്‌ പേജില്‍ കുറിച്ചു


മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top