23 September Sunday

ആഷിഖ് അബു - ടൊവിനോ തോമസ് ചിത്രം മായാനദിയുടെ ഷൂട്ടിങ് പൂര്‍ത്തിയായി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2017

ആഷിഖ് അബുവും ടൊവിനോ തോമസും ആദ്യമായി ഒന്നിക്കുന്ന ചിത്രം മായാനദിയുടെ ഷൂട്ടിങ് കൊച്ചിയില്‍  പൂര്‍ത്തിയായി. സംവിധായനായ അമല്‍ നീരദും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം  ശ്യാം പുഷ്‌ക്കരന്‍ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ടൊവിനോയുടെ നായികയായി വരുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. റാണി പദ്മിനിക്ക് ശേഷം ഒരിടവേളക്ക് ശേഷമാണു ആഷിഖ് അബു മായനദിയുമായെത്തുന്നത്. പുതിയ കാലഘട്ടത്തിലെ പ്രണയമാണ് ചിത്രത്തിന്റെ പ്രമേയമെന്നറിയുന്നു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top