24 September Monday

ആഷിഖ് അബു - ടൊവിനോ തോമസ് ചിത്രം മായാനദിയിലെ രണ്ടാം ഗാനം പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Dec 16, 2017

കൊച്ചി > ആഷിഖ് അബുവിന്റെ  സംവിധാനത്തില്‍ ടൊവിനോ തോമസ്  നായകനാകുന്ന മായാനദിയിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. റെക്‌സ് വിജയനാണ്  സംഗീതം. 'കാറ്റില്‍' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമന്‍ ആണ്.

ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ക്രിസ്തുമസ് റിലീസായി ചിത്രം ഈ മാസം 22ന് തീയേറ്ററുകളിലെത്തും.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top