26 September Wednesday

'ഉടലാഴ'ത്തില്‍ മണി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 25, 2017

ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മുഖ്യകഥാപാത്രമായ മണി എന്ന ബാലനെ അവതരിപ്പിച്ച നടന്‍ മണി നായകനാകുന്നു. ഉണ്ണിക്കൃഷ്ണന്‍ ആവള സംവിധാനം ചെയ്യുന്ന 'ഉടലാഴം' എന്ന ചിത്രത്തില്‍ മണിയുടെ നായികയാകുന്നത് അനുമോളാണ്. 12 വര്‍ഷത്തിനുശേഷം സിനിമയില്‍ മടങ്ങിയെത്തുന്ന മണിക്ക് ഇരുപത്തിനാലുകാരനായ ഒരു ട്രാന്‍സ്ജെന്‍ഡറിന്റെ വേഷമാണ്. ഉണ്ണിക്കൃഷ്ണന്റേതാണ് തിരക്കഥയും. സജിത മഠത്തില്‍, ജോയ് മാത്യു, ഇന്ദ്രന്‍സ്, നിലമ്പൂര്‍ ആയിഷ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. കോഴിക്കോട് മെഡി. കോളേജിലെ നാല് ഡോക്ടര്‍മാരുടെ കൂട്ടായ്മയായ 'ഡോക്ടേഴ്സ് ഡിലെമ'യാണ് നിര്‍മാണം.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top