26 September Wednesday

ആസിഫ് അലി നായകനാകുന്ന മന്ദാരത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

കൊച്ചി > ആസിഫ് അലി നായകനാകുന്ന ചിത്രം മന്ദാരത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ട്രെയ്‌‌ലര്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ പുതിയ വീഡിയോഗാനവും  പുറത്തുവിട്ടിരുന്നു.

ആസിഫ് അലി അഞ്ച് ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രത്തില്‍ നായികമാരായിട്ട് അനാര്‍ക്കലിയും വര്‍ഷയുമാണെത്തുന്നത്.
അര്‍ജ്ജുന്‍ അശോകന്‍, ജേക്കബ് ഗ്രിഗറി എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാജിക് മൗണ്ടെയ്ന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവും ടിനു തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നവാഗതാനായ വിജീഷ് വിജയ് സംവിധാനം ചെയ്യുന്നു. ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top