25 April Wednesday

മമ്മൂട്ടിയും കനിഹയും വീണ്ടും

വെബ് ഡെസ്‌ക്‌Updated: Sunday Dec 31, 2017

പഴശ്ശിരാജ, ബാവൂട്ടിയുടെ നാമത്തില്‍, കോബ്ര, ദ്രോണ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം മമ്മൂട്ടിയും കനിഹയും വീണ്ടും ഒന്നിച്ച് സ്ക്രീനിലെത്തുന്നു. അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിനുവേണ്ടിയാണ് ഇരുവരും വീണ്ടുമൊന്നിക്കുന്നത്.

ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനിയാണ് തിരക്കഥ. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷാജി പാടൂരാണ്. ജനുവരി ഒന്നിന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top