15 November Thursday

തരമണിക്കുശേഷം'പേരന്‍പു'മായി റാം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 29, 2017

മികച്ച പ്രേക്ഷക പ്രതികരണം നേടിയ തരമണിയുടെ വിജയത്തിനു പിന്നാലെ മമ്മൂട്ടിച്ചിത്രവുമായി സംവിധായകന്‍ റാം എത്തുന്നു. മലയാളം, തമിഴ് ഭാഷകളിലായി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രം പുരോഗമിക്കുകയാണ്. അഞ്ജലി അമീര്‍ എന്ന ട്രാന്‍സ്ജെന്‍ഡറിനൊപ്പം അഞ്ജലി, സമുദ്രക്കനി എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. മലയാളത്തില്‍നിന്ന് സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവരുമുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. ശ്രീരാജലക്ഷ്മി ഫിലിംസാണ് നിര്‍മാണം. മികച്ച തമിഴ്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ തങ്കമീന്‍കള്‍, കട്ര്ത് തമിഴ് എന്നിവയാണ് നടന്‍കൂടിയായ റാമിന്റെ മറ്റ് ചിത്രങ്ങള്‍. ആദ്യചിത്രത്തിനുശേഷം മമ്മൂട്ടിയുമായി പേരന്‍പിന്റെ കരാറിലെത്തിയിരുന്നു. ചിത്രം ഉടന്‍ തിയറ്ററിലെത്തിയേക്കും. 
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top