21 November Wednesday

മമ്മൂട്ടിയുടെ 'പരോള്‍' മാര്‍ച്ചില്‍ റിലീസ്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 20, 2017

മമ്മൂട്ടി നായകനാകുന്ന പരോള്‍ മാര്‍ച്ചില്‍ തീയറ്ററുകളിലെത്തും. കുടുംബത്തോടൊപ്പം വിനോദയാത്രക്കായി മമ്മൂട്ടി കേരളം വിട്ടുനില്‍ക്കുകയാണ്. രണ്ടു ഷെഡ്യൂളിലായി ബംഗളൂരുവിലും കേരളത്തിലും ചിത്രീകരണം പൂര്‍ത്തിയായെങ്കിലും മറ്റുജോലികള്‍ വൈകി. അടുത്ത വര്‍ഷം മമ്മൂട്ടിക്ക് നിറയെ ചിത്രങ്ങളുണ്ട്.നവാഗതനായ പരസ്യചിത്ര സംവിധായകന്‍ ശരത് ആണ് സംവിധായകന്‍. അജിത് പൂജപ്പുരയാണ് തിരക്കഥ. തടവുകാരന്റെ വേഷത്തിലാണ് മമ്മൂട്ടി. യഥാര്‍ഥ സംഭവവുമായി ബന്ധപ്പെട്ട കുടുംബകഥയാണിത്. ഇനിയ മമ്മൂട്ടിയുടെ ഭാര്യയായും മിയ ജോര്‍ജ് സഹോദരിയായും വേഷമിടുന്നു.ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടന്‍ പ്രഭാകര്‍, സിദ്ധിഖ്, സുരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top