26 September Wednesday

'മാസ്റ്റര്‍പീസ്' ക്രിസ്മസിന്

വെബ് ഡെസ്‌ക്‌Updated: Saturday Nov 25, 2017

ക്രിസ്മസ് ചിത്രമായ മാസ്റ്റര്‍പീസിന്റെ ടീസറിന് സാമൂഹ്യമാധ്യമങ്ങളില്‍ മികച്ച പ്രതികരണം. മാസ്റ്റര്‍ ഓഫ് മാസ് എന്ന ടാഗ്ലൈനിലെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി കോളേജ് പ്രൊഫസറാണ്. രാജാധിരാജയ്ക്കുശേഷം അജയ് വാസുദേവ് സംവിധാനംചെയ്യുന്നതാണ് ചിത്രം. ഉദയ്കൃഷ്ണയാണ് തിരക്കഥ. ഉണ്ണിമുകുന്ദന്‍, വരലക്ഷ്മി ശരത് കുമാര്‍, മഖ്ബൂല്‍ സല്‍മാന്‍, പൂനം ബജ്വ, കലാഭവന്‍ ഷാജോണ്‍, ദിവ്യാപിള്ള, മഹിമാനമ്പ്യാര്‍ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍. സ്റ്റണ്ട് ശിവ, കനല്‍ കണ്ണന്‍, സിരുത്തൈ ഗണേഷ്, ജോളി ബാസ്റ്റിന്‍, മാഫിയാശശി എന്നീ അഞ്ച് സ്റ്റണ്ട് മാസ്റ്റര്‍മാരാണ് മാസ്റ്റര്‍പീസിലെ സംഘട്ടനങ്ങളൊരുക്കിയിരിക്കുന്നത്. ഡിസംബര്‍ 21ന് റിലീസാകും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top