17 November Saturday

വൈ എസ് ആറായി മമ്മൂട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Mar 1, 2018


ബയോപിക്കുകൾ തരംഗമാകുന്ന കാലത്ത് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ആന്ധ്ര മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതവും സിനിമയാകുന്നു. മമ്മൂട്ടിയാണ് വൈ എസ് ആറായി അഭിനയിക്കുന്നത്. 'യെടുഗിരി സിന്തത്തി'യെന്ന ജീവചരിത്രം സിനിമയാക്കുന്നത് യുവസംവിധായകൻ മഹി വി രാഘവാണ്. തിരക്കഥ പൂർത്തിയായതായാണ് സൂചന. രാജശേഖരറെഡ്ഡിയുടെ മകൻ ജഗ്‌മോഹൻ റെഡ്ഡിയുടെ സഹായവും പിന്നണിപ്രവർത്തകർക്കുണ്ട്. തെലുങ്കിനു പുറമെ മലയാളം, തമിഴ്, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിലും സിനിമ പുറത്തിറങ്ങും.

നേരത്തെ പുരി ജഗന്നാഥ് വൈ എസ് ആറിന്റെ ജീവചരിത്രം സിനിമയാക്കാനൊരുങ്ങിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. 
 

പ്രധാന വാർത്തകൾ
Top